Special Diploma (6 months)
എക്സറേ വെല്‍ഡെര്‍
ലോകമെമ്പാടും വ്യാവസായിക മേഖലകള്‍ അനുദിനം പുതിയമാനങ്ങള്‍ കീഴടക്കിക്കൊണ്ടിരി ക്കുകയാണല്ലോ. വിദഗ്ദരായ സാങ്കേതിക തൊഴിലാളികള്‍ക്ക് ഇന്‍ഡ്യയിലും വിദേശരാജ്യ ങ്ങളിലുമുള്ള അവസരങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ സമാന്തരമായ മറ്റുതൊഴിലുകള്‍ക്കുപരിയായി X-ray, Mig Welder – മാരുടെ സാധ്യതകളും പ്രതിഫലങ്ങളും അസൂയാവഹമാണ്.
ഒരു സാധാരണ വെല്‍ഡര്‍ക്കു ലഭിക്കു പ്രതിഫലത്തിന്റെ അഞ്ചിരട്ടിയും അതിലുപരിയും എക്സറേ വെല്‍ഡെര്‍ കൈപ്പറ്റുന്നു എന്ന് പറയുമ്പോള്‍ ആ തൊഴിലിന്റേതായ പ്രത്യേകതകള്‍ ഊഹിക്കാവുതാണല്ലൊ.
ശരിയായ പരിശീലനം നേടിയാല്‍ കാത്തിരിപ്പുകള്‍ കൂടാതെ തന്നെ ഇന്ത്യയില്‍ അഞ്ചക്ക ശമ്പളം വാങ്ങാവുതുമായ തൊഴിലാണ് X-ray Welding.
വെറുതെ എന്തെങ്ങിലുമൊക്കെ പഠിച്ചു മിടുക്കു കാണിക്കാനാകുന്ന വിദ്യയല്ല എക്സറേ വെല്‍ഡിങ്ങ് എന്നതും അറിഞ്ഞിരിക്കേണ്ടതാണ്.
അതീവ ജാഗ്രതയോടുകൂടി പരിശീലനം നേടി വശമാക്കേണ്ടുന്ന തൊഴിലാണിത്. വെല്‍ഡിങ്ങ് ആദ്യ ഘട്ടം മുതല്‍ ശ്രദ്ധിച്ചു പഠിച്ച് പടിപടിയായി ഉയര്‍ന്നു വന്ന് നേടേണ്ടതിനു പകരം വെല്‍ഡിങ്ങിന്റെ ബാലപാഠങ്ങള്‍ അറിയാതെ നിസാരമായി രണ്ടോ മൂന്നോ മാസം കൊണ്ട് പഠിച്ച് മിടുക്കനാകു മെന്നു കരുതുന്നത് അപകടങ്ങളെ വിലയ്ക്കു വാങ്ങുന്നതിനു തുല്യമായിരിക്കുമെന്നു മുന്‍കൂട്ടി മനസ്സിലാക്കേണ്ടതുണ്ട്.
ആവശ്യാനുസരണമുള്ള വര്‍ക്ക്ഷോപ്പ് സൌകര്യങ്ങളുടെ സഹായത്താല്‍ ഇലക്ട്രിക്കല്‍ ഗ്യാസ് വെല്‍ഡിങ്ങ് പഠിച്ച് യോഗ്യത ഉറപ്പുവരുത്തിയ ശേഷം എക്സറേ വെല്‍ഡിങ്ങ് പഠിക്കുക എതാണ് ശരിയായ മാര്‍ഗ്ഗം.